Quantcast

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; മദ്രസ അധ്യാപിക മരിച്ചു

തലയ്ക്കുമുകളിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങിയ ബുഷ്റ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു

MediaOne Logo

Web Desk

  • Published:

    17 Aug 2023 3:55 PM GMT

accident
X

കോഴിക്കോട്: കോഴിക്കോട് കടലുണ്ടി നഗരം ആനങ്ങാടിയിൽ മീൻ കയറ്റി വന്ന ഇൻസുലേറ്റർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കടലുണ്ടി സ്വദേശിനിയായ മദ്രസ അധ്യാപിക മരിച്ചു. കടലുണ്ടി ഇർഷാദുൽ അനാം മദ്രസ അധ്യാപിക

മാട്ടുമ്മൽ ബുഷ്റ(40) ആണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മകളും പേരക്കുട്ടിയും പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല . ബന്ധുവീട്ടിൽ പോയി മടങ്ങുന്നതിനിടെ ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് ആനങ്ങാടി ഫിഷറീസ് എൽ പി സ്കൂളിനു മുൻവശത്ത് വെച് അപകടം ഉണ്ടായത്.

ആലപ്പുഴയിൽനിന്ന് മംഗലാപുരത്തേക്ക് മീൻ കയറ്റി പോവുകയായിരുന്ന സ്കൂട്ടറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം. ലോറി സ്കൂട്ടറിനെ മറികടക്കുന്നതിനിടെ സ്കൂട്ടറിന്റെ പിന്നിൽ ഇടിച്ചു.

ബുഷ്റ നിയന്ത്രണംവിട്ട് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. തലയ്ക്കുമുകളിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങിയ ബുഷ്റ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

TAGS :

Next Story