Quantcast

കണ്ണൂർ അങ്ങാടിക്കടവിൽ കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഇന്ന് പുലര്‍ച്ചെയാണ് അപകടം

MediaOne Logo

Web Desk

  • Updated:

    2024-12-03 05:18:58.0

Published:

3 Dec 2024 9:02 AM IST

Kannur accident
X

കണ്ണൂര്‍: കണ്ണൂർ അങ്ങാടിക്കടവിൽ കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവൽ ആണ് മരിച്ചത്. കനത്ത മഴയിൽ മരക്കൊമ്പ് കാറിന്‍റെ മുകളിൽ വീണപ്പോൾ വാഹനം വെട്ടിച്ചതാണ് അപകടത്തിന് കാരണം. നിയന്ത്രണം വിട്ട കാര്‍ ഒരു തെങ്ങിലേക്ക് ഇടിക്കുകയും കുളത്തിലേക്ക് മറിയുകയുമായിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് അപകടം. തൃശൂരില്‍ ഒരു പരീക്ഷ എഴുതിയ ശേഷം ഇമ്മാനുവല്‍ അങ്ങാടിക്കടവിലെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. വീട്ടിലെത്താന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു സംഭവം.



TAGS :

Next Story