അമ്മയുടെയും മകളുടേയും ആത്മഹത്യ: പ്രതിയെ തിരുവനന്തപുരത്തെത്തിച്ചു
മകൾക്ക് 200 പവൻ സ്വർണം സ്ത്രീധനമായി നൽകിയിട്ടും അത് പോരെന്ന് പറഞ്ഞ് അപമാനിച്ചെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഉണ്ണികൃഷ്ണനെ തിരുവനന്തപുരത്ത് എത്തിച്ചു. ഇന്നലെ രാത്രിയാണ് ട്രെയിൻ മാർഗം ഇയാളെ പൂന്തുറ പൊലീസ് തിരുവനന്തപുരത്ത് എത്തിച്ചത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ആത്മഹത്യക്ക് പിന്നാലെ വിദേശത്തേക്ക് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ മുംബൈ വിമാനത്താവളത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് കമലേശ്വരം സ്വദേശിനി സജിതയും മകൾ ഗ്രീമയും സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തത്. തുടർന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിലാണ് മകളുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങൾ ഉള്ളത്.
മകൾക്ക് 200 പവൻ സ്വർണം സ്ത്രീധനമായി നൽകിയിട്ടും അത് മതിയാകില്ലെന്ന് പറഞ്ഞ് അപമാനിച്ചു, ആറ് വർഷത്തെ ദാമ്പത്യത്തിൽ മാനസികമായി ഉപദ്രവിച്ചു, വിദ്യാഭ്യാസം കുറഞ്ഞത് മാനസിക പീഡനത്തിന് കാരണമായി തുടങ്ങിയ ആരോപണങ്ങളും ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നു.
Adjust Story Font
16

