Quantcast

പോക്സോ കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും

2023ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ശിക്ഷ വിധിച്ചത്

MediaOne Logo

Web Desk

  • Published:

    24 Jan 2024 8:43 PM IST

Palakkad rape
X

പ്രതീകാത്മക ചിത്രം

കോട്ടയം: പോക്സോ കേസില്‍ പ്രതിക്ക് 20 വർഷം കഠിന തടവും നാലര ലക്ഷം രൂപ പിഴയും ശിക്ഷ. കോട്ടയം വെളിയന്നൂർ സ്വദേശി മുപ്പത്തിയഞ്ചുകാരനായ അനൂപ്. പി.എമ്മിനെ ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതിയാണ് ശിക്ഷിച്ചത്. പിഴ തുക അതീജീവതയ്ക്ക് നൽകണം. 2023ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. പാലാ എസ്‌എച്ച്ഒ കെ.പി ടോമസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

TAGS :

Next Story