Quantcast

ബസിൽ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറു വർഷം കഠിന തടവ്

ഇരുപതിനായിരം രൂപ പിഴയും വിധിച്ചു

MediaOne Logo

Web Desk

  • Published:

    2 Jun 2025 1:56 PM IST

ബസിൽ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറു വർഷം കഠിന തടവ്
X

തൃശൂർ: ബസിൽ വെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറു വർഷം കഠിന തടവ്. പുല്ലൂറ്റ് സ്വദേശി സുരേഷിനെ തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷിച്ചത്. ഇരുപതിനായിരം രൂപ പിഴയും വിധിച്ചു.

2021 ജൂണിലായിരുന്നു സംഭവം. കോളജിലേക്ക് പോകുന്ന വിദ്യാര്‍ഥിനിയോട് പ്രതി മോശമായി പെരുമാറുകയായിരുന്നു.ബസിലുണ്ടായിരുന്നവരാണ് പ്രതിയെ പിടികൂടി പൊലീസിലേല്‍പ്പിച്ചത്. കേസില്‍ 19 സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു. പ്രതിക്ക് കണ്ണുകാണില്ലെന്ന വാദം പ്രതിഭാഗം ഉയര്‍ത്തിയെങ്കിലും ഇത് തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു.


TAGS :

Next Story