18മാസം പ്രായമുള്ള നാടോടി പെൺകുഞ്ഞിനെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 65 വർഷം തടവ്
തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്

തിരുവനന്തപുരം: ചാക്കയിൽ നാടോടി പെൺകുഞ്ഞിനെ പീഡിപ്പിച്ച കേസിൽ പ്രതി ഹസൻകുട്ടിക്ക് 65 വർഷം തടവും 72,000 രൂപ പിഴയും. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2024 ഫെബ്രുവരി 18-നാണ് ഹസൻകുട്ടി രണ്ടുവയസുള്ള കുഞ്ഞിനെ പീഡിപ്പിച്ചത്. പീഡനം, വധശ്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ പ്രതി ചെയ്തതായി കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
ചാക്കയിൽ മാതാപിതാക്കൾക്കൊപ്പം ടെന്റിൽ കിടന്നുറങ്ങുകയായിരുന്ന 18 മാസം മാത്രം പ്രായമുള്ള പെൺകുട്ടിയെ പ്രതി എടുത്തുകൊണ്ടുപോയി തൊട്ടടുത്തുള്ള പൊന്തക്കാട്ടിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടി മരിച്ചുവെന്ന് കരുതി ഇവിടെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. 19 മണിക്കൂറുകൾ നീണ്ട തിരച്ചിൽ ഒടുവിലാണ് അബോധാവസ്ഥയിലായ കുട്ടിയെ കണ്ടെത്തിയത്. ഏറെ നാളത്തെ ചികിത്സക്ക് ശേഷം കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു.
Adjust Story Font
16

