പൊലീസ് സ്റ്റേഷനിലെ ജന്മദിനാഘോഷം; കൊടുവള്ളി എസ്എച്ച്ഒക്കെതിരെ നടപടി
എസ്എച്ച്ഒ അഭിലാഷിനെ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി

കോഴിക്കോട്: പൊലീസ് സ്റ്റേഷനിലെ ജന്മദിനാഘോഷത്തില്‍ കൊടുവള്ളി എസ്എച്ച്ഒ-ക്കെതിരെ നടപടി. അഭിലാഷിനെ ക്രൈംബ്രാഞ്ചിലേക്ക്സ്ഥലം മാറ്റി. സ്‌റ്റേഷനുകളില്‍ സംഘടനകള്‍ നടത്തുന്ന ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നു.
സംഭവത്തില്‍ എസ്എച്ച്ഒയ്ക്ക് ജാഗ്രത കുറവ് ഉണ്ടായി എന്നാണ് കണ്ടെത്തല്‍. പോലീസ് സ്റ്റേഷനകത്ത് യൂത്ത് കോണ്‍ഗ്രസ്സും, എംഎസ്എഫ് പ്രവര്‍ത്തകരും കേക്ക് മുറിച്ച് ജന്‍മദിനം ആഘോഷിച്ചത് ഏറെ വിവാദമായിരുന്നു. പിന്നാലെയാണ് നടപടി.
Next Story
Adjust Story Font
16

