'അമ്മ'യിലെ പൊട്ടിത്തെറിക്ക് പിന്നിൽ സാമ്പത്തിക തട്ടിപ്പ്?; ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനെതിരെ നടപടിക്ക് സാധ്യത
ടിനി ടോമിനെതിരെ നിയമ നടപടിക്കൊരുങ്ങി അൻസിബ ഹസൻ

കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യിൽ പൊട്ടിത്തെറികൾ രൂക്ഷമാകുന്നു. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുമായി ഒരു വിഭാഗം അംഗങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്. ഇതിന് പുറമെ, നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നിയമനടപടികൾക്ക് ഒരുങ്ങുന്നതും സംഘടനയിലെ പ്രതിസന്ധി വർധിപ്പിക്കുന്നു. നിലവിൽ അമ്മയിലെ അംഗങ്ങൾ രണ്ട് ചേരികളായി തിരിഞ്ഞിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
വരാനിരിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ കുക്കു പരമേശ്വരനെതിരെ ഈ വിഷയങ്ങൾ ശക്തമായി ഉന്നയിക്കാനാണ് ഒരു വിഭാഗം അംഗങ്ങളുടെ തീരുമാനം.ജനറൽ സെക്രട്ടറി മറ്റുള്ളവരോട് കൂടിയാലോചിക്കാതെ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്നും അമ്മയിലെ പൊട്ടിത്തറിക്ക് പിന്നാലെ രൂപീകരിച്ച അച്ചടക്ക സമിതിക്ക് വേണ്ടി മാത്രം 95,000 രൂപ ചിലവാക്കിയതായി ആരോപണമുണ്ട്
അതേസമയം, നടൻ ടിനി ടോമിനെന്തിരെ നിയമ നടപടിക്കൊരുങ്ങി നടി അൻസിബ ഹസൻ. കേസ് നൽകുന്നതിന്റെ ഭാഗമായി അൻസിബ കഴിഞ്ഞ ദിവസം അഭിഭാഷകരുമായി ചർച്ച നടത്തി. ഏതൊക്കെ വകുപ്പുകൾ ഉൾപ്പെടുത്തി കേസ് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും എന്നതിലാണ് അൻസിബ നിയമോപദേശം തേടിയത്. വരും ദിവസങ്ങളിൽ തന്നെ ഇതിൽ കേസ് ഫയൽ ചെയ്തേക്കും. ഈ വിഷയത്തിൽ നടി നീനാ കുറുപ്പിനെ സാക്ഷിയാക്കിയേക്കും.
Adjust Story Font
16

