നിയന്ത്രണം ലംഘിച്ച് സിപ്പ് ലൈൻ പ്രവർത്തനം; എം.എം മണിയുടെ സഹോദരൻ്റെ വിനോദസഞ്ചാര കേന്ദ്രത്തിനെതിരെ നടപടി
സ്ഥാപനത്തിന്‍റെ നടത്തിപ്പുകാർക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ ഭരണകൂടം

ഇടുക്കി: സിപിഎം നേതാവ് എം.എം മണിയുടെ സഹോദരന്‍ ലംബോധരന്‍റെ വിനോദസഞ്ചാര കേന്ദ്രത്തിനെതിരെ നടപടി. ഹൈറേഞ്ച് സിപ്പ് ലൈൻ എന്ന സ്ഥാപനത്തിലെ സിപ് ലൈൻ പ്രവർത്തനം നിയന്ത്രണം ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നടപടി.
കനത്ത മഴയെ തുടർന്ന് ജില്ലയിൽ സാഹസിക വിനോദസഞ്ചാരം നിയന്ത്രിച്ചിരുന്നു. സ്ഥാപനത്തിന്‍റെ നടത്തിപ്പുകാർക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Next Story
Adjust Story Font
16

