സി.ഐ സുധീറിനെ സസ്പെൻഡ് ചെയ്ത നടപടി; കോൺഗ്രസ് നടത്തിയ സമരത്തിന്റെ വിജയമെന്ന് വി ഡി സതീശൻ
കേരളത്തിലെ സ്ത്രീകളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് യുഡിഎഫും കോൺഗ്രസും സ്വീകരിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു

ആലുവയിൽ നിയമ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ സി.ഐ സുധീറിനെ സസ്പെൻഡ് ചെയ്ത നടപടി കോൺഗ്രസ് നടത്തിയ സമരത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ ബെന്നി ബെഹനാൻ എംപി, അൻവർ സാദത്ത് എംഎൽഎ തുടങ്ങിയവരുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി കോൺഗ്രസ് ഉപരോധ സമരം നടത്തിയിരുന്നു.
പൊലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാൻ ശ്രമിച്ച സർക്കാരിനെക്കൊണ്ട് തെറ്റുതിരുത്തിക്കാനും നടപടി സ്വീകരിക്കാനും പ്രേരിപ്പിച്ചത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും നടത്തിയ സമരമാണ്. എറണാകുളത്തെ ജനപ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തിലെ സ്ത്രീകളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് യുഡിഎഫും കോൺഗ്രസും സ്വീകരിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു. മരിച്ച വിദ്യാർഥിനിക്ക് ഇപ്പോഴെങ്കിലും നീതി ലഭിച്ചതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് ബെന്നി ബെഹനാൻ എംപി പറഞ്ഞു.
Adjust Story Font
16

