'രമേഷ് പിഷാരടിക്ക് ഉള്ളതും സണ്ണി എം കപിക്കാടിനും സി.കെ ജാനുവിനും ഇല്ലാത്തതുമായ ഒന്ന് ജാതി പ്രിവിലേജ്': വിമർശനവുമായി ആക്ടിവിസ്റ്റ് ദിനു വെയിൽ
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ദിനുവിന്റെ വിമര്‍ശനം

- Published:
18 March 2026 11:37 AM IST

സണ്ണി എം കപിക്കാട്- സി.കെ ജാനു- ദിനു വെയില്‍
കൊച്ചി: സണ്ണി എം കപിക്കാടിനും സി.കെ ജാനുവിനും കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതിനെതിരെ വിമര്‍ശനവുമായി ആക്ടിവിസ്റ്റ് ദിനു വെയില്‍.
രമേഷ് പിഷാരടിക്ക് ഉള്ളതും സണ്ണി എം കപിക്കാടിനും സി കെ ജാനുവിനും ഇല്ലാത്തതുമായ ഒന്ന് ജാതി പ്രിവിലേജാണെന്ന് ദിനു വെയില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ദിനുവിന്റെ വിമര്‍ശനം. പാലക്കാട് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയാണ് രമേഷ് പിഷാരടി.
അതേസമയം വൈക്കത്ത് സീറ്റ് നിഷേധിച്ചതില്‍ വിശദീകരിക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണെന്ന് സണ്ണി എം കപിക്കാട് മീഡിയവണിനോട് പറഞ്ഞു.
താന്‍ സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ ആദ്യം രംഗത്തെത്തിയത് സംഘ്പരിവാര്‍ ശക്തികളാണ്. അവരെ മറികടന്ന് പോകാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. അതുകൊണ്ട് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതാകാമെന്നാണ് കരുതുന്നതെന്നും സണ്ണി എം കപിക്കാട് പറഞ്ഞിരുന്നു.
വി.ഡി സതീശനോട് സംസാരിച്ചത് പ്രതിപക്ഷ നേതാവ് എന്ന നിലക്കാണ്. വേറൊരു നേതാവുമായി ഔദ്യോഗികമായി സംസാരിച്ചിട്ടില്ല. സീറ്റ് തരാമെന്നല്ല, പരിഗണിക്കും എന്നാണ് സതീശന്‍ പറഞ്ഞത്. സജീവ പരിഗണനയിലുണ്ട് എന്നാണ് പിന്നീട് അറിഞ്ഞത്. എന്നാല്‍ അവസാനനിമിഷം സീറ്റ് നിഷേധിക്കപ്പെട്ടത്. എല്ലാ നേതാക്കളെയും കണ്ട് നേടിയെടുക്കേണ്ട ഒന്നാണ് സ്ഥാനാർഥിത്വം എന്ന് വിചാരിക്കുന്നില്ല. സ്ഥാനാർത്ഥിത്വം നിഷേധിച്ചതിന് പിന്നിൽ രാഷ്ട്രീയം ഉണ്ടെന്നും സണ്ണി എം കപിക്കാട് പറഞ്ഞിരുന്നു.
Adjust Story Font
16
