Quantcast

പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമത്തെക്കുറിച്ച് അറിഞ്ഞിട്ടും സ്ഥാനാർഥിയാക്കിയത് മോദിയുടെ കാപട്യത്തിന് തെളിവ്: പ്രകാശ് രാജ്

പ്രജ്വൽ പീഡിപ്പിച്ച സ്ത്രീകളിൽ ഹിന്ദുക്കൾ ഇല്ലേ? അവർക്ക്‌ വേണ്ടി മോദി സംസാരിക്കാത്തതെന്താണ്?

MediaOne Logo

Web Desk

  • Updated:

    2024-05-02 04:08:06.0

Published:

2 May 2024 9:03 AM IST

prakash raj
X

പ്രകാശ് രാജ്

ഡല്‍ഹി: ജെഡിഎസ് എം.പി പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമം നേരത്തെ അറിഞ്ഞിട്ടും സ്ഥാനാർഥിയാക്കിയതും ഒപ്പം കൂട്ടിയതും മോദിയുടെ കാപട്യത്തിനു തെളിവാണെന്ന് നടൻ പ്രകാശ്‌രാജ്‌ രാഷ്ട്രീയലാഭത്തിനായി വീഡിയോ പൊതുമധ്യത്തിൽ പ്രചരിപ്പിച്ചർ നിരവധി സ്ത്രീകളുടെ സ്വകാര്യതയും ഇല്ലാതാക്കിയതായി പ്രകാശ്‌ രാജ്‌ മീഡിയവണിനോട്‌ പറഞ്ഞു.

പ്രജ്വൽ പീഡിപ്പിച്ച സ്ത്രീകളിൽ ഹിന്ദുക്കൾ ഇല്ലേ? അവർക്ക്‌ വേണ്ടി മോദി സംസാരിക്കാത്തതെന്താണ്? അദ്ദേഹം ചോദിച്ചു. കർണാടകയിൽ ബി.ജെ.പിക്ക്‌ ഇത്തവണ കാര്യമായ സീറ്റുകൾ ലഭിക്കില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. തെരഞ്ഞെടുപ്പിലെ പരാജയം ഉറപ്പായതൊടെ മോദി ഹിന്ദു- മുസ്‌ലിം എന്ന് നിരന്തരം പറയുകയാണ്. ആദ്യഘട്ട തെരഞ്ഞെടുപ്പ്‌ കഴിഞ്ഞപ്പോഴാണു മോദി യഥാർഥ്യം തിരിച്ചറിഞ്ഞത്. അപ്പോൾ മുതൽ ഹിന്ദു- മുസ്‌ലിം എന്ന് നിരന്തരം പറയുന്നു.

വർഗീയ രാഷ്ട്രീയത്തിൽ നിന്ന് തെക്കെ ഇന്ത്യ സുരക്ഷിതമാണ്. വടക്കേ ഇന്ത്യയിൽ കർഷകരോഷവും മണിപ്പൂരും പ്രതിഫലിക്കുമെന്നും പ്രകാശ് രാജ് പറഞ്ഞു.



TAGS :

Next Story