Quantcast

നടിയെ ആക്രമിച്ച കേസ്; ദിലീപിൻറെ ജാമ്യം റദ്ദാക്കണമെന്ന ഹരജി വിധി പറയാൻ മാറ്റി

ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചതായി പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    18 Jun 2022 4:42 PM IST

നടിയെ ആക്രമിച്ച കേസ്; ദിലീപിൻറെ ജാമ്യം റദ്ദാക്കണമെന്ന ഹരജി വിധി പറയാൻ മാറ്റി
X

എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ ഈ മാസം 28ന് വിധി പറയും. വിചാരണ കോടതിയാണ് വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയത്. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതായി പ്രോസിക്യൂഷന്‍ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

സംവിധായകൻ ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണത്തിന്റെ യഥാര്‍ത്ഥ തീയ്യതി കണ്ടെത്താനായിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അനൂപിന്റെയും സുരാജിന്റെയും രണ്ട് ഫോണുകള്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചെങ്കിലും ഹാജരാക്കിരുന്നില്ല. ഫോണുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

TAGS :

Next Story