Quantcast

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ഹരജി ഇന്ന് ഹൈക്കോടതിയിൽ

ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയതോടെ ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് ഇന്ന് ഹരജി പരിഗണിക്കുന്നത്

MediaOne Logo

Web Desk

  • Published:

    22 Aug 2022 2:03 AM GMT

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ഹരജി ഇന്ന് ഹൈക്കോടതിയിൽ
X

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതിമാറ്റം ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് ഇന്ന് ഹരജി പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹരജി പരിഗണിക്കുന്നതിൽനിന്ന് പിൻമാറിയിരുന്നു.

നേരത്തെ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് എറണാകുളം സി.ബി.ഐ പ്രത്യേക കോടതി കേസ് പരിഗണിക്കാൻ തീരുമാനിച്ചത്. എന്നാൽ, അതിൽനിന്ന് വ്യത്യസ്തമായി ഹൈക്കോടതി രജിസ്ട്രി ഒരു ഓഫീസ് ഉത്തരവിലൂടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റാൻ ഉത്തരവിടുകയായിരുന്നു. അത് നിയമപരമല്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചത്. കേസ് പ്രത്യേക കോടതി പരിഗണിക്കണമെന്ന ജുഡിഷ്യൽ ഉത്തരവ് നിലനിൽക്കെ കേസ് മാറ്റുന്നത് നിയമവിരുദ്ധമാണെന്ന് ഹരജിയിൽ പറയുന്നു.

ഹരജിയിൽനിന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജസ്റ്റിസ് കൗസർ പിന്മാറിയത്. നടി നൽകിയ മറ്റൊരു ഹരജിയിൽനിന്നും നേരത്തെ ഇതേ ബെഞ്ച് പിന്മാറിയിരുന്നു. മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കണമെന്ന നടിയുടെ ഹരജിയിൽനിന്നാണ് നേരത്തെ ഇതേ ബെഞ്ച് പിന്മാറിയത്. കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന അതിജീവിതയുടെ ഹരജിയിൽ ജസ്റ്റിസ് എ.എ സിയാദ് റഹ്‌മാന്റെ ബെഞ്ച് വാദം കേൾക്കുന്നുണ്ട്.

Summary: Today the High Court will hear the petition filed by the survivor seeking change of court in the actress assault case

TAGS :

Next Story