Quantcast

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് പുനരന്വേഷണത്തില്‍ ഹരജി നാളെ വീണ്ടും ഹൈക്കോടതിയില്‍

നേരത്തെ രണ്ട് ജഡ്ജിമാര്‍ വിഷയം പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2026-06-11 16:22:38

Published:

11 Jun 2026 9:18 PM IST

Actress attack case;  memory card Petition again High Court
X

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് അതിജീവിതയുടെ ഹരജി നാളെ വീണ്ടും ഹൈക്കോടതിയില്‍. ജസ്റ്റിസ് സി.എസ് ഡയസിന്റെ ബെഞ്ചിലാണ് ഹരജി മൂന്നാമത് പരിഗണനക്ക് എത്തുന്നത്.

നേരത്തെ രണ്ട് ജഡ്ജിമാര്‍ വിഷയം പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍, ജസ്റ്റിസ് കൗസര്‍ എടപ്പകത്ത് എന്നിവരാണ് നേരത്തെ പിന്മാറിയത്.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ടാണ് അതിജീവിത ഹരജി നല്‍കിയത്. കോടതികളുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ മെമ്മറി കാര്‍ഡ് തുറന്നു പരിശോധിച്ചതായി ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു. തന്റെ സ്വകാര്യത ലംഘിച്ചവര്‍ക്കെതിരെ കൃത്യമായ നടപടിയുണ്ടായില്ലെന്നും കേസ് അട്ടിമറിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അതിജീവിതയുടെ ഹരജി.

TAGS :

Next Story