Quantcast

എല്ലാം അറിയാവുന്ന കാര്യങ്ങൾ, മലയാള സിനിമയെ സുരക്ഷിത മേഖലയാക്കുകയാണ് ലക്ഷ്യം: നടി രേവതി

‘ഏറെ വൈകിയാണെങ്കിലും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ സ​ന്തോഷമുണ്ട്’

MediaOne Logo

Web Desk

  • Published:

    19 Aug 2024 4:35 PM IST

actress revathi
X

കോഴിക്കോട്: ഏറെ വൈകിയാണെങ്കിലും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ സന്തോഷമുണ്ടെന്ന് നടിയും വുമൺ ഇൻ സിനിമ കളക്റ്റീവ് അംഗവുമായ രേവതി. റിപ്പോർട്ടിലുള്ളത് എല്ലാം അറിയാവുന്ന കാര്യമാണ്. അതിനാലാണ് ഇത് പുറത്തുവരാനായി നിരന്തരം പ്രയത്നിച്ചത്. മലയാള സിനിമാ വ്യവസായത്തെ സുരക്ഷിത മേഖലയാക്കി മാറ്റാൻ വേണ്ടിയാണ് ഡബ്ല്യു.സി.സി ഇത്രയും കഷ്ടപ്പെട്ടത്.

റിപ്പോർട്ട് വായിച്ചശേഷം അടുത്തഘട്ട പരിപാടികൾ ആലോചിക്കും. ഡബ്ല്യു.സി.സി അംഗങ്ങളും അല്ലത്തവരും കമ്മിറ്റി മുമ്പാകെ മൊഴികൾ നൽകിയിട്ടുണ്ടെന്നും രേവതി പറഞ്ഞു.

TAGS :

Next Story