രാഹുൽ മാങ്കൂട്ടത്തിലിനെ വേഗത്തിൽ അറസ്റ്റ് ചെയ്യാൻ എഡിജിപിയുടെ നിർദേശം; കോയമ്പത്തൂരിലും പരിശോധന
ബന്ധുക്കളിൽ ചിലരെയും ചോദ്യം ചെയ്യാനും അന്വേഷണം സംഘം തീരുമാനിച്ചു

തിരുവനന്തപുരം: പീഡന പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയെ വേഗത്തില്‍ അറസ്റ്റ് ചെയ്യാന്‍ എഡിജിപി എച്ച് .വെങ്കിടേഷിന്റെ നിർദേശം. സംസ്ഥാന വ്യാപകമായി പൊലീസ് പരിശോധന ആരംഭിച്ചു. ബന്ധുക്കളിൽ ചിലരെയും ചോദ്യം ചെയ്യാനും അന്വേഷണം സംഘം തീരുമാനിച്ചു. കോയമ്പത്തൂരിലേക്കും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.
പുറത്ത് വന്ന ശബ്ദരേഖയുടെ ആധികാരിക പരിശോധനയ്ക്ക് ഒരുങ്ങുന്ന അന്വേഷണസംഘം തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ച് ഇന്ന് യുവതിയുടെ ശബ്ദ സാമ്പിൾ പരിശോധിക്കും. ഗർഭഛിദ്രത്തിന് രാഹുലിന്റെ സുഹൃത്ത് എത്തിച്ച ജീവൻപോലും അപകടത്തിലാവുന്ന മരുന്നാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതി പൊലീസിന് നൽകിയ മെഡിക്കൽ രേഖകളുടെ ആധികാരികതയും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഗർഭഛിദ്രത്തിന് ശേഷം യുവതിയുടെ ആരോഗ്യനില മോശമായിരുന്നുവെന്ന് ഡോക്ടർമാരും പൊലീസിന് മൊഴി നൽകി. രാഹുലിനെതിരെ പരാതി നൽകിയ യുവതി ചികിത്സ തേടിയെന്ന് ഡോക്ടർമാർ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മരുന്നു കഴിച്ചതിനെ തുടർന്ന് അമിത രക്തസ്രാവം ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ബലാത്സംഗം നടത്തിയതിരുവനന്തപുരത്തെയും പാലക്കാട്ടെയും ഫ്ലാറ്റിൽ പരിശോധനയും അന്വേഷണ സംഘം നടത്തി.
Adjust Story Font
16

