Quantcast

ആദിശേഖർ വരുന്നതുവരെ കാത്തിരുന്നു; സൈക്കിളിൽ കയറിയപ്പോൾ കാർ അതിവേഗം മുന്നോട്ടെടുത്ത് ഇടിച്ചു തെറിപ്പിച്ചു-കാട്ടാക്കടയിലേത് ഞെട്ടിക്കുന്ന കൊലപാതകം

പ്രതിയായ പ്രിയരഞ്ജൻ മദ്യപിച്ച് ക്ഷേത്ര മതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിലെ പകയാണ് കൊലപാതകത്തിന് കാരണം.

MediaOne Logo

Web Desk

  • Published:

    10 Sept 2023 12:34 PM IST

kattakkada murder
X

തിരുവനന്തപുരം: കാട്ടാക്കടയിലെ പത്താം ക്ലാസ് വിദ്യാർഥി ആദിശേഖറിന്റെത് ഞെട്ടിക്കുന്ന കൊലപാതകം. ആഗസ്റ്റ് 30-നാണ് കാട്ടക്കട പൂവച്ചലിൽ ആദിശേഖർ ദാരുണമായി കൊല്ലപ്പെട്ടത്. വളരെ ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്.

ആദിശേഖർ സ്ഥിരമായി കളിക്കാൻ പോകുന്ന വഴിയിൽ 20 മിനിറ്റോളം കാത്തിരുന്നാണ് പ്രതി പ്രിയരഞ്ജൻ കൊലപാതകം നടന്നത്. കാർ സ്റ്റാർട്ട് ചെയ്താണ് പ്രിയരഞ്ജൻ ആദിശേഖറിന്റെ വരവും കാത്തിരുന്നത്. സുഹൃത്തിന്റെ അടുത്തെത്തിയ ആദിശേഖർ സുഹൃത്തിന്റെ സൈക്കിൾ വാങ്ങി പോകാൻ തുടങ്ങിയപ്പോൾ അതിവേഗം കാർ മുന്നോട്ടെടുത്ത് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

സ്ഥിരം മദ്യപാനിയായ പ്രതി ക്ഷേത്രത്തിന് മുന്നിൽ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഈ സംഭവം നടന്നത്. ആദിശേഖർ തന്നെ ചോദ്യം ചെയ്തതിലെ അതൃപ്തിയും ദേഷ്യവും ഇയാൾ ബന്ധുക്കളോട് പങ്കുവെച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് മാസങ്ങൾക്ക് ശേഷം ആസൂത്രിതമായ പ്രിരഞ്ജൻ ആദിശേഖറിനെ കൊലപ്പെടുത്തിയത്.

മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് പൊലീസ് ആദ്യം കേസെടുത്തിരുന്നത്. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പ്രിയരഞ്ജനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. ഇയാൾ വിദേശത്തേക്ക് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. ഇയാൾക്കായി തിരിച്ചിൽ തുടരുകയാണ്. പ്രതിയായ പ്രിയരഞ്ജൻ ആദിശേഖറിന്റെ അകന്ന ബന്ധുവാണ്.


TAGS :

Next Story