Quantcast

നവീൻ ബാബുവിന്‍റെ മരണം; തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹരജി ഇന്ന് പരിഗണിക്കും

കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2024-12-10 04:21:04.0

Published:

10 Dec 2024 8:10 AM IST

naveen babu
X

കണ്ണൂര്‍: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹരജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

പി.പി ദിവ്യ, സാക്ഷികളായ വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി പ്രശാന്തൻ, കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ എന്നിവരുടെ ഫോൺ കോൾ രേഖകൾ ശേഖരിച്ച് സൂക്ഷിക്കണം, കണ്ണൂർ കലക്ടറേറ്റ്, റെയിൽവെ സ്റ്റേഷൻ പരിസരം, ക്വാട്ടേഴ്സ് പരിസരം എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണം തുടങ്ങിയവയാണ് ഹരജിയിലെ പ്രധാന ആവശ്യങ്ങൾ. ഹരജിയിൽ കലക്ടർക്കും ടി.വി പ്രശാന്തനും കോടതി നോട്ടീസ് അയച്ചിരുന്നു.

TAGS :

Next Story