Quantcast

ജോസ് കെ.മാണിയെ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് യുഡിഎഫ്; ചർച്ചകൾ നടക്കുന്നതായി അടൂർ പ്രകാശ്

തീരുമാനമായിട്ടില്ലെന്നും മുന്നണിയിലേക്ക് വന്നതിന് ശേഷം സീറ്റുകളുടെ കാര്യം ചർച്ച ചെയ്യാമെന്നും അടൂർ പ്രകാശ്

MediaOne Logo

Web Desk

  • Updated:

    2025-10-11 16:10:50.0

Published:

11 Oct 2025 9:39 PM IST

ജോസ് കെ.മാണിയെ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് യുഡിഎഫ്; ചർച്ചകൾ നടക്കുന്നതായി അടൂർ പ്രകാശ്
X

Photo|MediaOne News

തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിനെ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് യുഡിഎഫ്. ജോസ് കെ.മാണി യുഡിഎഫിലേക്ക് വരണമെന്ന് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ലെന്നും മുന്നണിയിലേക്ക് വന്നതിന് ശേഷം സീറ്റുകളുടെ കാര്യം ചർച്ച ചെയ്യാമെന്നും അടൂർ പ്രകാശ് പറഞ്ഞു.

ജോസ്.കെ മാണിക്ക് ആവശ്യമായ സംരക്ഷണം ലഭിക്കേണ്ടതുണ്ട്. അവിടെയും ഇവിടെയും പോയി എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റു തടസങ്ങളില്ലെന്നും നിലവിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. സീറ്റുകളെ സംബന്ധിച്ച എല്ലാ കാര്യങ്ങളും സമവായത്തോടുകൂടി ചർച്ച ചെയ്ത് പരിഹരിക്കുമെന്നും കൺവീനർ കൂട്ടിച്ചേർത്തു. ജോസ് കെ.മാണിയെ മാത്രമല്ല, മറ്റുപലരുമായും യുഡിഎഫ് ചർച്ചകൾ നടത്തുന്നുണ്ടെന്നും എന്നാൽ ചർച്ചകൾ തുറന്നുപറഞ്ഞാൽ, ചർച്ച വഴിമുട്ടി പോകുമെന്നും അതുകൊണ്ട് വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുടെ മകന്റെ പേരിൽ വന്ന ഇഡി നോട്ടീസ് കണ്ടില്ലെന്ന് നടിച്ച് മാറി നിൽക്കുന്നത് ശരിയല്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. പിണറായി ഒൻപത് വർഷമായി താമസിക്കുന്ന ക്ലിഫ് ഹൗസിന്റെ അഡ്രസിലാണ് കത്ത് വന്നത്. നോട്ടീസിൽ എന്തെങ്കിലും നടപടി സ്വകരിച്ചിട്ടുണ്ടോ എന്നത് വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ ഡൽഹി യാത്ര മകനെയും മകളെയും സംരക്ഷിക്കാൻ വേണ്ടിയാണോ എന്ന സംശയമുണ്ടെന്നും അടൂർ പ്രകാശ് ആരോപിച്ചു.

TAGS :

Next Story