ദിലീപിന് അടൂർപ്രകാശിന്റെ പിന്തുണ; അദ്ദേഹത്തിന്റെ പാർട്ടിയുടെ അഭിപ്രായമായിരിക്കും- വി.ശിവൻകുട്ടി
തിരുവനന്തപുരം കോർപ്പറേഷനിൽ 60 സീറ്റ് ലഭിക്കുമെന്ന് ആർ.ശ്രീലേഖ പറയുന്നത് രാഷ്ട്രീയ അജ്ഞത കൊണ്ട്

തിരുവനന്തപുരം: ദിലീപിനെ പിന്തുണച്ചുള്ള യുഡിഎഫ് കൺവീനർ അടൂർപ്രകാശിന്റെ അഭിപ്രായം അദ്ദേഹത്തിന്റെ പാർട്ടിയുടെ അഭിപ്രായമായിരിക്കും. അത് ജനങ്ങൾ തീരുമാനിക്കട്ടെയെന്ന് മന്ത്രി വി. ശിവൻകുട്ടി. സർക്കാർ അതിജീവിതക്കൊപ്പമാണ്. വിധിയിൽ സർക്കാർ അപ്പീൽ പോവുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷനിൽ 60 സീറ്റുകൾ നേടുമെന്ന ആർ. ശ്രീലേഖ പറയുകയാണെങ്കിൽ അത് അവരുടെ അജ്ഞതയാണ്. ആരോ എഴുതിക്കൊടുത്ത കാര്യം പറയുകയാണ്. പ്രി പോൾ സർവേ സമൂഹികമാധ്യമം വഴി പങ്കുവെച്ചത് ചട്ട വിരുദ്ധമാണ്. ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം എന്നും ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞ തവണ യുഡിഎഫ് -ബിജെപി വോട്ടു കച്ചവടമുണ്ടായിരുന്നു അതുകൊണ്ടാണ് ബിജെപിക്ക് 35 സീറ്റ് കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
Next Story
Adjust Story Font
16

