Quantcast

മുന്നാക്ക സംവരണം: കോടതി വിധി പുന:പരിശോധിക്കണമെന്ന് ഐഎൻഎൽ

സാമ്പത്തിക സംവരണം ഭരണഘടനാ തത്വങ്ങൾക്ക് നിരക്കുന്നതല്ലെന്ന ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം ഇത് സംബന്ധമായ ഏറ്റവും ആധികാരികമായ നിലപാടാണ്

MediaOne Logo

Web Desk

  • Published:

    7 Nov 2022 12:26 PM GMT

മുന്നാക്ക സംവരണം: കോടതി വിധി പുന:പരിശോധിക്കണമെന്ന് ഐഎൻഎൽ
X

കോഴിക്കോട്: മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള പത്ത് ശതമാനം സംവരണം ഭരണഘടനാപരമാണെന്ന സുപ്രിം കോടതി വിധി നിർഭാഗ്യകരമാണെന്നും പുന:പരിശോധിക്കപ്പെടേണ്ടതാണെന്നും ഐഎൻഎൽ സംസ്ഥാന വൈസ് പ്രസിഡണ്ട് കെപി ഇസ്മായീൽ പ്രസ്താവിച്ചു.

സാമ്പത്തിക സംവരണം ഭരണഘടനാ തത്വങ്ങൾക്ക് നിരക്കുന്നതല്ലെന്ന ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം ഇത് സംബന്ധമായ ഏറ്റവും ആധികാരികമായ നിലപാടാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സഹായം അനിവാര്യമാണ്. അതിന് , സംവരണതത്വങ്ങളെ അട്ടിമറിക്കുകയല്ല, പ്രത്യേക പാക്കേജുകൾ കൊണ്ടു വരികയാണ് വേണ്ടത്, ഇസ്മയിൽ പറഞ്ഞു.

TAGS :

Next Story