Quantcast

അയ്യപ്പന്‍ന്മാര്‍ക്ക് എന്ത് ഗുണം?; ആഗോള അയ്യപ്പ സംഗമത്തിൽ വിമര്‍ശനവുമായി പന്തളം കൊട്ടാരം നിര്‍വാഹക സംഘം

സ്ത്രീ പ്രവേശനത്തിൽ സുപ്രിം കോടതിയില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും വർമ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2025-09-02 05:37:27.0

Published:

2 Sept 2025 11:05 AM IST

അയ്യപ്പന്‍ന്മാര്‍ക്ക് എന്ത് ഗുണം?; ആഗോള അയ്യപ്പ സംഗമത്തിൽ വിമര്‍ശനവുമായി പന്തളം കൊട്ടാരം നിര്‍വാഹക സംഘം
X

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ വിമര്‍ശനവുമായി പന്തളം കൊട്ടാരം നിര്‍വാഹക സംഘം. സംഗമം കൊണ്ട് അയ്യപ്പന്‍ന്മാര്‍ക്ക് എന്ത് ഗുണമാണുള്ളതെന്ന് നിര്‍വാഹക സംഘം സെക്രട്ടറി എം.ആര്‍.എസ് വര്‍മ ചോദിച്ചു. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ ഉടന്‍ പിന്‍വലിക്കണം. സ്ത്രീ പ്രവേശനത്തിൽ സുപ്രിം കോടതിയില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും വർമ ആവശ്യപ്പെട്ടു.

സെപ്തംബർ 20നാണ് അയ്യപ്പസംഗമം നടക്കുക.ആഗോള അയ്യപ്പഭക്തരെ ഒരു വേദിയിൽ എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സം​ഗമത്തിൽ 3000 പ്രതിനിധികൾ പങ്കെടുക്കും.

TAGS :

Next Story