ജിദ്ദ- കരിപ്പൂർ എയർഇന്ത്യ എക്സ്പ്രസിന് തകരാർ, ടയറുകൾ പൊട്ടി; വിമാനം നെടുമ്പാശേരിയിലിറക്കി
രാവിലെ 9.10ന് എത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് തകരാറിലായതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയിലിറക്കിയത്
കൊച്ചി: ജിദ്ദയില്‍ നിന്നും കരിപ്പൂരിലിറങ്ങേണ്ട വിമാനം തകരാറിലായതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയിലിറക്കി. രാവിലെ 9.10ന് എത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് തകരാറിലായതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയിലിറക്കിയത്. വിമാനത്തില്‍ 160 യാത്രക്കാരാണുണ്ടായിരുന്നത്. വിമാനത്തിന്റെ ടയറുകള്‍ പൊട്ടി. ലാന്‍ഡിങ് ഗിയറിനും തകരാര്‍ സംഭവിച്ച വിമാനത്തിലെ യാത്രികർ തലനാരിഴയ്ക്കാണ് വലിയ അപകടം
തകരാര്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ റോഡ് മാര്‍ഗം കരിപ്പൂരിലേക്കെത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Next Story
Adjust Story Font
16



