Quantcast

അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ്: മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ വീഴ്ചയുണ്ടായെന്ന് ഹൈക്കോടതി

വിജിലൻസ് അന്വേഷണം നടത്തിയത് സീനിയർ ഓഫീസർ ആണോ അതോ ജൂനിയർ ഓഫീസർ ആണോയെന്ന് കോടതി ചോദിച്ചു

MediaOne Logo

Web Desk

  • Updated:

    2025-08-26 06:57:57.0

Published:

26 Aug 2025 11:18 AM IST

അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ്: മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ വീഴ്ചയുണ്ടായെന്ന് ഹൈക്കോടതി
X

കൊച്ചി: എഡിജിപി എം.ആർ അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പ്രൊസിക്യൂഷന്‍ അനുമതിയില്ലാതെ കേസെടുത്ത മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ വീഴ്ചയെന്ന് ഹൈക്കോടതി. അന്വേഷണത്തിന് നടപടിക്രമങ്ങൾ പാലിച്ചോ എന്ന് ചോദിച്ച കോടതി വിജിലൻസിൽ നിന്ന് റിപ്പോർട്ട് തേടി.

നിയമവശങ്ങൾ കൂടി വിശദമായി പരിശോധിക്കുമെന്നും കോടതി പറഞ്ഞു. ഹരജി നാളെ വീണ്ടും പരിഗണിക്കും. ഹൈക്കോടതി ജഡ്ജിക്കെതിരെ ജില്ലാ ജഡ്ജി അന്വേഷണം നടത്തിയാൽ എങ്ങനെയിരിക്കുമെന്നും കോടതി ചോദിച്ചു. വിജിലൻസ് അന്വേഷണം നടത്തിയത് സീനിയർ ഓഫീസർ ആണോ അതോ ജൂനിയർ ഓഫീസർ ആണോയെന്നും ഹൈക്കോടതി ജഡ്ജിയ്ക്കെതിരെ ജില്ലാ ജഡ്ജി അന്വേഷണം നടത്തിയാൽ എങ്ങനെയിരിക്കുമെന്നും കോടതി ചോദിച്ചു.

വിജിലൻസ് അന്വേഷിച്ച് ക്ലീൻ ചിറ്റ് നൽകിയതാണെന്ന് അജിത്കുമാർ കോടതിയിൽ വാദിച്ചു. വിജിലൻസ് റിപ്പോർട്ട് തള്ളിയ തിരുവനന്തപുരം പ്രത്യേക കോടതി വിധിക്കെതിരെയാണ് അജിത് കുമാർ ഹൈക്കോടതിയെ സമീപിച്ചത്.

TAGS :

Next Story