Quantcast

'ഐക്യമില്ലെങ്കിലും അണികളെ ബോധ്യപ്പെടുത്താനെങ്കിലും ഇരുവര്‍ക്കും കഴിയണം'; കെ.പി.സി.സി നേതൃയോഗത്തിൽ തുറന്നടിച്ച് എ.കെ ആന്റണി

പാര്‍ട്ടിയില്‍ ഐക്യം കൊണ്ടുവരേണ്ടത് കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവുമാണെന്നും ആന്റണി

MediaOne Logo

Web Desk

  • Updated:

    2023-10-05 16:07:54.0

Published:

5 Oct 2023 3:56 PM GMT

ഐക്യമില്ലെങ്കിലും  അണികളെ ബോധ്യപ്പെടുത്താനെങ്കിലും ഇരുവര്‍ക്കും കഴിയണം; കെ.പി.സി.സി നേതൃയോഗത്തിൽ തുറന്നടിച്ച്  എ.കെ ആന്റണി
X

തിരുവനന്തപുരം: കെപിസിസി നേതൃയോഗത്തില്‍ നേതൃത്വത്തിനെതിരെ തുറന്നടിച്ച് മുതിര്‍ന്ന നേതാവ് എ കെ ആന്റണി. പാര്‍ട്ടിയില്‍ ഐക്യം കൊണ്ടു വരേണ്ടത് കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവുമാണ്. പരസ്പരം ഐക്യമില്ലെങ്കിലും ഐക്യമുണ്ടെന്ന് ബോധ്യപ്പെടുത്താനെങ്കിലും ഇരുവര്‍ക്കും കഴിയണമെന്നും ആന്റണി നിര്‍ദേശിച്ചു.

സതീശനും സുധാകരനുമാണ് നേതാക്കളെന്ന് എല്ലാവരും മനസിലാക്കണമെന്ന് പറഞ്ഞ് കൊണ്ട് തന്നെയാണ് ഇരുവരേയും എ.കെ ആന്റണി കൊട്ടിയത്. ഐക്യം കൊണ്ടു വരേണ്ട കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മില്‍ പരസ്പരം ഐക്യം ഇല്ലെങ്കിലും ഉണ്ടെന്ന് അണികളെ ബോധ്യപ്പെടുത്താന്‍ കഴിയണമെന്നും ആന്റണി നിര്‍ദേശിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തെ മൈക്ക് വിവാദം മനസില്‍ വെച്ചായിരുന്നു ആന്റണിയുടെ വാക്കുകള്‍. ആന്റണിയുടെ വിമര്‍ശനം സ്ഥിരീകരിച്ച സുധാകരന്‍ അത് ഉപദേശമാണെന്നാണ് പ്രതികരിച്ചത്.

അതേസമയം, ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒക്ടോബര്‍ 19 മുതല്‍ പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും ജില്ലകളില്‍ പര്യടനം നടത്തും. രാവിലെ പ്രവര്‍ത്തക കണ്‍വന്‍ഷനും ഉച്ചയ്ക്ക് ശേഷം നേതൃയോഗവും നടത്തും. സര്‍ക്കാരിന്റെ ജനസദസിന് ബദലായി കുറ്റവിചാരണകള്‍ സംഘടിപ്പിക്കും. മേഖലാജാഥകളും കുടുംബ സംഗമങ്ങളും നടത്തും. ജനുവരി പകുതിയോടെയാണ് മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെ കെപിസിസി അധ്യക്ഷന്‍ ജാഥ നടത്തും. കരുവന്നൂരിലെ പ്രതിസന്ധി മറികടക്കാന്‍ സഹകരണ ബാങ്കുകളില്‍ നിന്ന് ഫണ്ട് സമാഹകരിക്കാനുള്ള നീക്കത്തോട് യുഡിഎഫ് ഭരണസമിതികള്‍ സഹകരിക്കില്ല. നിക്ഷേപകര്‍ക്ക് ഒപ്പം നില്‍ക്കും. പക്ഷേ സി.പി.എമ്മുമായി സമരങ്ങളിലടക്കം സഹകരിക്കേണ്ടതില്ലെന്നും തീരുമാനിച്ചു.


TAGS :

Next Story