അലന്റെ കൊലപാതകം:പിടിയിലായ വിദ്യാർഥിയെ ജുവൈനൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി
അലനെ കുത്തിയ ആളെ ഇതുവരെയും പിടികൂടാൻ ആയിട്ടില്ല

തിരുവനന്തപുരത്ത്: തിരുവനന്തപുരത്ത് 18 വയസ്സുകാരൻ അലന്റെ കൊലപാതകത്തിൽ പിടിയിലായ വിദ്യാർഥിയെ ജുവൈനൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. 17 വയസ്സുകാരനായ വിദ്യാർഥിയുടെ സഹോദരനോട് ഫുട്‌ബോൾ മത്സരത്തിനിടെ മോശമായി പെരുമാറിയതാണ് സംഘർഷത്തിന് കാരണമായത്. അലനെ കുത്തിയ ആളെ ഇതുവരെയും പിടികൂടാൻ ആയിട്ടില്ല.
ഫുട്‌ബോൾ മത്സരത്തെ തുടർന്നുണ്ടായ തർക്കമാണ് അലന്റെ കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ പിടിയിലായ 17 വയസ്സുകാരന്റെ സഹോദരനോട് മത്സരത്തിനിടെ രാജാജി നഗറിലുള്ള വിദ്യാർത്ഥി കയർത്തു സംസാരിച്ചു. ഇതാണ് അക്രമ സംഭവങ്ങളുടെ തുടക്കം. ഈ വിദ്യാർത്ഥി സഹോദരനായ 17 വയസ്സുകാരനെ വിവരം അറിയിച്ചു. പിന്നീട് ഇതുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളിൽ വെച്ച് സംഘർമുണ്ടായി. ഒത്തുതീർപ്പ് ചർച്ചയ്ക്കായി ചേർന്നപ്പോഴാണ് അലന് കുത്തേറ്റത്. വിദ്യാർത്ഥികൾ എത്തിയത് കാപ്പാ കേസ് പ്രതിക്ക് ഒപ്പമായിരുന്നു.
സംഭാഷണത്തിനിടെ തർക്കം ഉണ്ടായതിനെതുടർന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ട അലനെ കുത്തി വീഴ്ത്തി. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയും ചെയ്തു. അലനെ കുത്തി വീഴ്ത്തിയ ആളെ ഇതുവരെയും പിടികൂടാൻ ആയിട്ടില്ല. സംഘത്തിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേരെയാണ് അന്വേഷണസംഘം പിടികൂടിയത്. ഫുട്‌ബോൾ മത്സരത്തെ തുടർന്ന് നിരന്തരം ഉണ്ടായ സംഘർഷം തടയാൻ പൊലീസിനായില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
Adjust Story Font
16

