Quantcast

ആലപ്പുഴ ഷാൻ വധക്കേസ്; പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും

ബി.ജെ.പി നേതാവ് രൺജീത്ത് വധക്കേസിൽ ഇന്ന് അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന

MediaOne Logo

Web Desk

  • Updated:

    2021-12-28 01:39:22.0

Published:

28 Dec 2021 1:37 AM GMT

ആലപ്പുഴ ഷാൻ വധക്കേസ്; പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും
X

ആലപ്പുഴയിലെ എസ്.ഡി.പി.ഐ നേതാവ് ഷാൻ വധക്കേസിൽ ആർ.എസ്.എസ് പ്രവർത്തകരായ പ്രതികളെ ഇന്ന് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. പ്രധാന പ്രതികളെ കൊല നടത്തിയ പൊന്നാട് കുപ്പേഴം ഭാഗത്തെത്തിച്ച് തെളിവെടുക്കും. ഗൂഢാലോചന നടത്തിയ നേതാക്കളെ കാര്യാലയത്തിൽ ഒളിപ്പിച്ച ആര്‍.എസ്.എസ് ആലുവ ജില്ലാ പ്രചാരകനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസിൽ കൂടുതൽ ആർ.എസ്.എസ് നേതാക്കൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഉന്നതതല ഗൂഢാലോചന അന്വേഷിച്ചുവരികയാണെന്നും അന്വേഷണ സംഘം അറിയിച്ചു. അതേസമയം, ബി.ജെ.പി നേതാവ് രൺജീത്ത് വധക്കേസിൽ പ്രതികൾ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ഇന്ന് അറസ്റ്റ് ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

TAGS :

Next Story