അലിഫ് മീം കവിതാ പുരസ്കാരം കെ.ടി സൂപ്പിക്ക്
പ്രവാചകര്‍ മുഹമ്മദ് നബിയെകുറിച്ച് കെ.ടി സൂപ്പി രചിച്ച ‘മകൾ’ എന്ന കവിതയാണ് അവാര്‍ഡിന് അര്‍ഹമായത്

കോഴിക്കോട്: മർകസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സസ് (വിറാസ്) ഏര്‍പ്പെടുത്തിയ ‘അലിഫ് മീം കവിതാ പുരസ്‌കാരം’ കവി കെ.ടി സൂപ്പിക്ക്.
മര്‍കസ് നോളജ് സിറ്റിയില്‍ സെപ്തംബർ 25, 26 തിയ്യതികളിലായി നടക്കുന്ന മീം ഫെലിബ്രെയിസിന്റെ ഉദ്ഘാടന വേദിയിൽ മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരി അവാര്‍ഡ് സമ്മാനിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രവാചകര്‍ മുഹമ്മദ് നബിയെകുറിച്ച് കെ.ടി സൂപ്പി രചിച്ച ‘മകൾ’ എന്ന കവിതയാണ് അവാര്‍ഡിന് അര്‍ഹമായത്. അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ ഏര്‍പ്പെടുത്തിയ 25,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
സച്ചിദാനന്ദന്‍, വീരാന്‍കുട്ടി, ആലങ്കോട് ലീലാ കൃഷ്ണന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. മീം ജൂനിയർ അവാർഡിന് ശാമിൽ ചുള്ളിപ്പാറ അർഹനായി. "ഇശ്ഖിന്റെ ചരട് കെട്ടുമ്പോൾ ഇറങ്ങിയോടുന്ന ചേട്ടകൾ" എന്ന കവിതയാണ് അവാർഡിനർഹമായത്.
അയക്കപ്പെട്ട ആയിരത്തോളം കവിതകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറ് കവിതകൾ മീം കവിയരങ്ങിൽ അവതരിപ്പിക്കപ്പെടും.
Adjust Story Font
16

