സിപിഎം തൊടുന്നവരെല്ലാം ശുദ്ധിയുള്ളവരും അല്ലാത്തവരെല്ലാം അശുദ്ധിയുള്ളവരും; സണ്ണി ജോസഫ്
സിപിഎമ്മിന് ആരെയും കൂട്ടാമെന്നും അവരെ എതിർക്കുന്നവരെല്ലാവരും അശുദ്ധിയുള്ളവരായി മാറുമെന്നും സണ്ണി ജോസഫ് ആരോപിച്ചു.

നിലമ്പൂർ: സിപിഎമ്മിന്റേത് അവസരവാദമാണെന്നും സിപിഎം തൊടുന്നവരെല്ലാം ശുദ്ധിയുള്ളവരും അല്ലാത്തവരെല്ലാം അശുദ്ധിയുള്ളവരുമാകുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സിപിഎമ്മിന് ആരെയും കൂട്ടാമെന്നും അവരെ എതിർക്കുന്നവരെല്ലാവരും അശുദ്ധിയുള്ളവരായി മാറുമെന്നും സണ്ണി ജോസഫ് ആരോപിച്ചു.
'വെൽഫയർ പിന്തുണ കാരണം മറ്റുവോട്ടുകൾ നഷ്ടപ്പെടുമെന്ന് കരുതുന്നില്ല. എല്ലാവരുടെയും വോട്ട് യുഡിഎഫിന് വേണം. സിപിഎമ്മിന്റെയും വോട്ട് വേണമെന്നാണ് യുഡിഎഫിന്റെ നിലപാട്. എൽഡിഎഫിനുള്ള ഹിന്ദുമഹാസഭ പിന്തുണ സിപിഎം എന്ത് ചെയ്താലും ന്യായീകരിക്കും' എന്നും സണ്ണി ജോസഫ് പറഞ്ഞു.
watch video:
Next Story
Adjust Story Font
16

