പാലക്കാട് ജില്ലയിൽ സർവ്വകാല റെക്കോർഡ് പോളിങ്; 80.09 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി
ത്രികോണ മത്സരം നടന്ന പാലക്കാട് മണ്ഡലത്തിലും കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്

പാലക്കാട്: പാലക്കാട് ജില്ലയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പല മണ്ഡലങ്ങളിലും വോട്ടിങ് ശതമാനം കൂടി. വോട്ടിങ് ശതമാനം കുറഞ്ഞ മണ്ഡലങ്ങളും ഉണ്ട്. വാശിയേറിയ പോരാട്ടം നടന്ന പാലക്കാട് മണ്ഡലത്തിലും ഉയർന്ന പോളിങ് രേഖപ്പെടുത്തി.
ത്രികോണ മത്സരം നടന്ന പാലക്കാട് മണ്ഡലത്തിൽ കനത്ത പോളിങ്ങാണ് ഉണ്ടായത്. കഴിഞ്ഞ നിയമസഭ ഉപതെരഞ്ഞെടുപ്പിനെക്കാൾ 12 ശതമാനം പോളിങ് നടന്നെന്നാണ് വിവരം. ചിറ്റൂർ മണ്ഡലത്തിൽ 84. 63 ശതമാനം വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 82 ശതമാനം പോളിങ് ഉണ്ടായിരുന്ന തൃത്താലയിൽ ഇത്തവണ അത് ഉണ്ടായില്ല. ജില്ലയിൽ ഏറെ നിർണായകമായേക്കാവുന്ന പട്ടാമ്പി, തരൂർ, ചിറ്റൂർ, കോങ്ങാട് മണ്ഡലങ്ങൾ ആരെ തുണക്കുമെന്നതിൽ കണക്ക് കൂട്ടുകയാണ് എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ.
Next Story
Adjust Story Font
16

