Quantcast

പീഡനാരോപണം; നിവിന്‍ പോളി ഡിജിപിക്കും എസ്ഐടിക്കും പരാതി നൽകി

പരാതിയുടെ പിന്നിൽ ഗൂഢാലോചനയുണ്ടെന്നടക്കം നിവിൻ ആരോപിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    6 Sept 2024 5:45 PM IST

Allegation of harassment; Nivin Pauly lodged a complaint
X

എറണാകുളം: തനിക്കെതിരായ പീഡനാരോപണത്തിൽ നടൻ നിവിന്‍ പോളി ഡിജിപിക്കും പ്രത്യേക അന്വേഷണസംഘത്തിനും പരാതി നല്‍കി. തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും ഇതിൽ ഗൂഢാലോചനയുണ്ടെന്നും ഇതന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബൈയിൽ വെച്ച് പീഡിപ്പിച്ചെന്നാണ് ഒരു യുവതി പൊലീസിൽ പരാതി നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ നിവിനെതിരെ എറണാകുളം ഊന്നുകൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഉടൻ തന്നെ മാധ്യമങ്ങളെ കണ്ട് പരാതിയുടെ പിന്നിൽ ഗൂഢാലോചനയുണ്ടെന്നടക്കം നിവിൻ ആരോപിച്ചിരുന്നു.

TAGS :

Next Story