കരിമണലിന് നൽകിയ പ്രാധാന്യം ജീവന് നൽകിയില്ല, മണ്ണെടുപ്പിന് വേണ്ടി വെള്ളം തുറന്നുവിട്ടില്ല; ആരോപണങ്ങൾ ആവർത്തിച്ച് മാത്യു കുഴൽനാടൻ
പ്രളയ കാര്യത്തിലും ഡീൽ നടന്നിട്ടുണ്ടെന്നും കുഴൽനാടൻ

കൊച്ചി: പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട് മുന്‍ ജലമന്ത്രി മാത്യു ടി.തോമസിനെതിരെ കൂടുതല്‍ ആരോപണവുമായി മാത്യു കുഴല്‍നാടന്‍. നിറഞ്ഞ ഡാമുകള്‍ തുറക്കുന്നതിനേക്കാള്‍ തോട്ടപ്പള്ളിയിലെ കരിമണല്‍ എടുത്തുമാറ്റുന്നതിലാണ് മാത്യു ടി.തോമസ് മന്ത്രിയായിരിക്കെ താത്പര്യം കാണിച്ചതെന്ന് കുഴൽനാടൻ ആരോപിച്ചു. ആരോപണം നനഞ്ഞ പടക്കമാണെന്ന് മാത്യു ടി.തോമസ് പ്രതികരിച്ചപ്പോള്‍ കുഴല്‍നാടനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.
2018ലെ പ്രളയം മനുഷ്യനിര്‍മിതമാണെന്നും അന്നത്തെ ജലമന്ത്രി മാത്യു ടി.തോമസിന്‍റെ അഴിമതിയും ഇതിന് കാരണമായെന്നും മന്ത്രി കെ.കൃഷ്ണന്‍കുട്ടി വെളിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം ഇന്നലെയാണ് പുറത്തുവന്നത്. കരിമണൽ ഖനനത്തിന് നൽകിയ പ്രധാന്യം ജനങ്ങളുടെ ജീവന് നൽകിയില്ല. ഡാം തുറക്കുന്നതിനേക്കാള്‍ കരിമണല്‍ നീക്കുന്നതിലാണ് മാത്യു ടി.തോമസ് മന്ത്രിയായിരുന്നപ്പോള്‍ ശ്രദ്ധിച്ചതെന്ന് കുഴല്‍നാടന്‍ ആരോപിച്ചു. സ്പിൽവേയിലെ മണ്ണെടുപ്പിന് വേണ്ടി വെള്ളം തുറന്നുവിടാൻ തയാറായില്ല. പ്രളയ കാര്യത്തിലും ഡീൽ നടന്നിട്ടുണ്ടെന്നും കുഴൽനാടൻ പറഞ്ഞു.
ആരോപണം തള്ളിയ മാത്യു ടി.തോമസ് യുഡിഎഫ് പരാജയഭീതി കൊണ്ട് പറയുന്നതാണെന്ന് തിരിച്ചടിച്ചു. അതേസമയം, കുഴല്‍നാടനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു. പ്രളയം മനുഷ്യനിര്‍മിതമാണ് എന്നറിഞ്ഞിട്ടും മൗനം തുടര്‍ന്ന മന്ത്രി കെ.കൃഷ്ണന്‍കുട്ടി രാജിവെക്കണണെന്ന് ആവശ്യപ്പെട്ട് ചിറ്റൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി സുമേഷ് അച്യുതന്‍ നിരാഹാര സമരം തുടങ്ങി. ഓഡിയോ വ്യാജമാണെന്ന് പറയുന്ന കൃഷ്ണന്‍കുട്ടി കുഴല്‍നാടനെതിരെ കേസ് കൊടുക്കണമെന്നും സുമേഷ് വെല്ലുവിളിച്ചു.
Adjust Story Font
16

