പൂഞ്ഞാറിലും വോട്ടിന് നോട്ട്; ബിജെപി നേതാവ് പണം നല്‍കുന്ന ദൃശ്യം പുറത്ത്
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി മൂന്നാം വാർഡിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച മുഹമ്മദ് ഷാജി എം.എ ആണ് പണം നൽകുന്നത്

കോട്ടയം: പൂഞ്ഞാറിലും വോട്ടിന് പണം നല്‍കിയെന്ന് ആരോപണം. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ബിജെപി മണ്ഡലം ഭാരവാഹി പണം നൽകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി മൂന്നാം വാർഡിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച മുഹമ്മദ് ഷാജി എം.എ ആണ് പണം നൽകുന്നത്.
പണം നൽകുന്ന വീഡിയോ ചിത്രീകരിച്ചതിനെ തുടർന്ന് തർക്കമുണ്ടയതും ദൃശ്യങ്ങളിൽ കാണാം. പ്രാദേശിക ഡിവൈഎഫ്ഐ പ്രവർത്തകരാണ് ദൃശ്യം ചിത്രീകരിച്ചത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും സിപിഎം പരാതി നല്‍കിയിട്ടുണ്ട്. അതേസമയം പാലക്കാടിലെ വോട്ടിന് കോഴ വിവാദത്തില്‍ പൊലീസ് കേസെടുത്തു. പാലക്കാട് സൗത്ത് പൊലീസാണ് കേസ് എടുത്തത്.
കണ്ടാല്‍ തിരിച്ചറിയാവുന്ന എന്‍ഡിഎ പ്രതിനിധികള്‍ക്കെതിരെയാണ് കേസെടുത്തത്. പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് എഫ്ഐആര്‍.
Watch Video Report
Next Story
Adjust Story Font
16

