ആലുവ മാർക്കറ്റിലെ കത്തിക്കുത്ത് കേസ്; പ്രതി പിടിയിൽ
വടകര സ്വദേശി അഷ്റഫാണ് പിടിയിലായത്

എറണാകുളം: ആലുവ മാർക്കറ്റിലെ കത്തിക്കുത്ത് കേസിൽ പ്രതി പിടിയിൽ. വടകര സ്വദേശി അഷ്റഫാണ് പിടിയിലായത്. കുത്തേറ്റ വെളിയത്തുനാട് സ്വദേശി സാജൻ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ആലുവ മാര്‍ക്കറ്റില്‍ ഇന്ന് രാവിലെ 9.30നായിരുന്നു സംഭവം. സാജനെ അഷ്റഫ് കഴുത്തിന് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആലുവ ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.
ഇരുവരും സ്ഥലത്ത് സ്ഥിരമായി മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സാജൻ ഗുരുതരാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
Next Story
Adjust Story Font
16

