Quantcast

കോണ്‍ഗ്രസ് വാര്‍ഡ് മെമ്പറിന്റെ വീടിന് നേരെ ആക്രമണം; ബൈക്കിന് തീയിട്ടു, പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് പരാതി

സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

MediaOne Logo

Web Desk

  • Published:

    25 Jan 2026 5:47 PM IST

കോണ്‍ഗ്രസ് വാര്‍ഡ് മെമ്പറിന്റെ വീടിന് നേരെ ആക്രമണം; ബൈക്കിന് തീയിട്ടു, പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് പരാതി
X

തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയില്‍ കോണ്‍ഗ്രസ് വാര്‍ഡ് മെമ്പറിന്റെ വീടിന് നേരെ ആക്രമണം. സീനാ അനിലിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് തീയിടുകയും ചെയ്തു. അക്രമത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവത്തില്‍ ഒരാളെ പൊലീസ് പിടികൂടി.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയത് മുതല്‍ തനിക്കെതിരെ ഭീഷണിയുണ്ടായിരുന്നുവെന്നും ഇങ്ങനെ അക്രമിക്കുമെന്ന് കരുതിയില്ലെന്നും വാര്‍ഡ് മെമ്പര്‍ സീനാ അനില്‍ പ്രതികരിച്ചു. പട്ടാളക്കാരനായ മകന്‍ നാട്ടിലെത്തിയപ്പോ വീട്ടുകാരെയെല്ലാം കാണാനായി സ്വന്തം വീടുവരെ പോയതായിരുന്നു. രാത്രിയില്‍ അവന്‍ മാത്രം കൂട്ടുകാരെ കാണാന്‍ മാത്രമായിട്ട് വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. രാത്രി മൂന്നിന് വണ്ടിയുടെ അടുക്കല്‍ നിന്ന് ശബ്ദങ്ങള്‍ കേട്ടതോടെ ഇറങ്ങിവന്നപ്പോഴാണ് വീടിന്റെ നാലുവശത്തുനിന്നും ആളുകള്‍ ഇറങ്ങിയോടുന്നത് ശ്രദ്ധയില്‍ പെട്ടത്. ജനലിലൂടെ നോക്കിയപ്പോഴാണ് ബൈക്ക് ആളിക്കത്തുന്നത് കാണുന്നത്. സീന വ്യക്തമാക്കി.

രാത്രി വീടിനടുത്ത് നിന്ന് സംശയാസ്പദമായി ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

TAGS :

Next Story