Quantcast

ആമേനിലെ കൊച്ചച്ചന്‍; നടന്‍ നിര്‍മല്‍ ബെന്നി അന്തരിച്ചു

ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം

MediaOne Logo

Web Desk

  • Updated:

    2024-08-23 07:57:58.0

Published:

23 Aug 2024 1:26 PM IST

Nirmal Benny
X

തൃശൂര്‍: നടന്‍ നിര്‍മല്‍ ബെന്നി അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. തൃശൂർ ചേർപ്പ് സ്വദേശിയാണ്.

2012ൽ പുറത്തിറങ്ങിയ ‘നവാഗതർക്ക് സ്വാഗതം’ എന്ന ചിത്രത്തിലൂടെയാണ് നിർമൽ വെള്ളിത്തിരയിൽ എത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേൻ’ എന്ന സിനിമയിലൂടെയാണ് നടന്‍ ശ്രദ്ധ നേടിയത്. ചിത്രത്തിൽ കൊച്ചച്ചന്‍റെ വേഷത്തിലാണ് നിര്‍മലെത്തിയത്. തുടർന്ന് ദൂരം അടക്കം അഞ്ച് ചിത്രങ്ങളിൽ അഭിനയിച്ചു. യൂട്യൂബ് വീഡിയോകളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും കയ്യടി നേടിയിരുന്നു.

TAGS :

Next Story