അമിത്ഷായുടെ ഇംഗ്ലീഷ് വിരുദ്ധ പരാമർശം; സങ്കുചിത രാഷ്ട്രീയത്തിന്റെ നിലപാടെന്ന് ആർ. ബിന്ദു
രാജ്യത്തിന്റെ ഭാഷാ വൈവിധ്യത്തെ കളങ്കപ്പെടുത്താനുള്ള ശ്രമമെന്ന് സന്തോഷ് കുമാർ എംപിയും ആരോപിച്ചു

തിരുവനന്തപുരം: അമിത്ഷായുടെ ഇംഗ്ലീഷ് വിരുദ്ധ പരാമർശത്തിനെതിരെ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു. അമിത് ഷായുടേത് സങ്കുചിത രാഷ്ട്രീയത്തിന്റെ നിലപാടാണ്. ഭാഷാ പരിഷ്‌കരണം എന്നത് ഹിന്ദി അടിച്ചേൽപ്പിക്കലല്ലെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ ഭാഷാ വൈവിധ്യത്തെ കളങ്കപ്പെടുത്താൻ ആണ് അമിത്ഷായുടെ ശ്രമമെന്ന് സന്തോഷ് കുമാർ എംപിയും ആരോപിച്ചിരുന്നു. ആർഎസ്എസ് ബിജെപി അജണ്ട അടിച്ചേൽപിക്കാനുള്ള ശ്രമമാണിതെന്നും ഇംഗ്ലീഷിനെതിരെ മാത്രമല്ല രാജ്യത്തെ മലയാളം ഉൾപ്പടെയുള്ള മറ്റു ഭാഷകളെക്കൂടി അപമാനിക്കുന്ന പ്രസ്താവനയാണിതെന്നും സന്തോഷ് കുമാർ കൂട്ടിച്ചേർത്തു.
രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് അധികം വൈകാതെ ലജ്ജ തോന്നുമെന്നായിരുന്നു ഒരു പുസ്തക പ്രകാശന വേദിയിൽ വെച്ച് അമിത്ഷാ പറഞ്ഞത്.
Next Story
Adjust Story Font
16

