'അമ്മ'യിൽ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15 ന്
ജനറൽ ബോഡിയിൽ തെരഞ്ഞെടുപ്പ് വേണ്ടെന്ന് അഭിപ്രായമുയർന്നിരുന്നെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് മോഹൻലാൽ പറഞ്ഞതോടെ തെരഞ്ഞെടുപ്പിലേക്ക് എത്തുകയായിരുന്നു.

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ ഭരണസമിതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. ജനറൽ ബോഡിയിൽ തെരഞ്ഞെടുപ്പ് വേണ്ടെന്ന് അഭിപ്രായമുയർന്നിരുന്നെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് മോഹൻലാൽ പറഞ്ഞതോടെ തെരഞ്ഞെടുപ്പിലേക്ക് എത്തുകയായിരുന്നു.
സംഘടനയും തലപ്പത്തേക്ക് പുതിയ അംഗങ്ങൾ വരട്ടെയെന്നാണ് മോഹൻലാലിന്റെ നിലപാട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഭരണ സമിതി പിരിച്ചുവിട്ട് അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇത് കഴിഞ്ഞ മാസം പിരിച്ചുവിട്ടതോടെ ഭരണ സമിതി രൂപീകരിക്കേണ്ടത് അനിവാര്യമാവുകയായിരുന്നു.
watch video:
Next Story
Adjust Story Font
16

