പെന്‍ഷന്‍ വിതരണത്തിന് തുക; കെഎസ്ആര്‍ടിസിക്ക് 74.34 കോടി രൂപ അനുവദിച്ചു
ഈ വർഷം ഇതുവരെ 933.34 കോടിയാണ് അനുവദിച്ചത്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് 74.34 കോടി രൂപ കൂടി അനുവദിച്ചു. പെൻഷൻ വിതരണത്തിനാണ് തുക അനുദിച്ചത്. ഈ വർഷം ഇതുവരെ 933.34 കോടിയാണ് അനുവദിച്ചത്. രണ്ടാം പിണറായി സർക്കാർ നൽകിയത് 7904 കോടി രൂപ.
പെൻഷൻ തുക വർധിപ്പിക്കണം, വേഗത്തിൽ ലഭ്യമാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെഎസ്ആർടിസി ജീവനക്കാർ കഴിഞ്ഞ ദിവസങ്ങളിലായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിലായിരുന്നു. ഇതിന് താത്ക്കാലിക പരിഹാരമെന്നോണമാണ് 74.34 കോടി രൂപ ധനവകുപ്പ് അനുവദിച്ചത്. ഇതോടെ ഈ വർഷം, 933.34 കോടി രൂപ പെൻഷൻ ആവശ്യത്തിനായി കെഎസ്ആർടിസിക്ക് അനുവദിച്ചുവെന്നാണ് സർക്കാർ പറയുന്നത്.
കെഎസ്ആർടിസിയിൽ ശമ്പള വിതരണത്തിനായി മാത്രം 350 കോടി രൂപയും പെൻഷൻ വിതരണത്തിന് 583. 44 കോടി രൂപ ഇതുവരെ നൽകിയെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
Next Story
Adjust Story Font
16

