Quantcast

പൊറോട്ടക്ക് ഗ്രേവി നൽകാത്തതിന്റെ പേരിൽ ഹോട്ടലുടമയെ വാളുകൊണ്ട് വെട്ടാൻ ശ്രമം

ആലുവ റെയിൽ റോഡിലെ ഹോട്ടൽ സാഗർ ഉടമ സഫീറിനെയാണ് വെട്ടാൻ ശ്രമിച്ചത്.

MediaOne Logo

Web Desk

  • Published:

    5 Jun 2023 4:08 PM IST

An attempt to attack hotel owner aluva
X

ആലുവ: പൊറോട്ട്ക്ക് ഗ്രേവി നൽകാത്തതിന്റെ പേരിൽ ഹോട്ടലുടമയെ വാളുകൊണ്ട് വെട്ടാൻ ശ്രമം. ആലുവ റെയിൽ റോഡിലെ ഹോട്ടൽ സാഗർ ഉടമ സഫീറിനെയാണ് വെട്ടാൻ ശ്രമിച്ചത്. ഇന്നലെ രാത്രി ഹോട്ടലിലെത്തിയയാൾ 36 രൂപ നൽകി മൂന്ന് പൊറോട്ട വാങ്ങി ഹോട്ടലിൽ നിന്ന് പോയി. കുറച്ചു കഴിഞ്ഞ് തിരികെയെത്തി ഗ്രേവി വെക്കാത്തതിനെ ചോദ്യം ചെയ്തു. കറിക്ക് പ്രത്യേകം തുക നൽകണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ബാഗിൽനിന്ന് വാളെടുത്ത് വെട്ടാൻ ശ്രമിച്ചത്. എന്നാൽ മേശയിൽ തട്ടി വാൾ തെറിച്ചു പോയി. കണ്ണൂർ സ്വദേശിയായ പ്രതിയെ ആലുവ പോലീസ് കസ്റ്റഡിയിലെടുത്തു.

TAGS :

Next Story