Quantcast

മലയാറ്റൂരിൽ കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി

മലയാറ്റൂർ ഇല്ലിത്തോട്ടിലിൽ റബർ തോട്ടത്തിലെ കിണറ്റിൽ ഇന്ന് പുലര്‍ച്ചയോടെയാണ് കുട്ടിയാന വീണത്

MediaOne Logo

Web Desk

  • Updated:

    2024-02-16 08:19:32.0

Published:

16 Feb 2024 8:16 AM GMT

മലയാറ്റൂരിൽ കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി
X

എറണാകുളം: എറണാകുളം മലയാറ്റൂരിൽ കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി. വനംവകുപ്പ് കിണറിടിച്ച് ആനക്കുട്ടിക്ക് വഴിയൊരുക്കുകയായിരുന്നു. മലയാറ്റൂർ ഇല്ലിത്തോട്ടിലിൽ റബർ തോട്ടത്തിലെ കിണറ്റിൽ ഇന്ന് പുലര്‍ച്ചയോടെയാണ് കുട്ടിയാന വീണത് . കിണറിന് സമീപത്ത് കാട്ടാനകൂട്ടം നിലയുറപ്പിച്ചതിനാൽ രക്ഷാപ്രവർത്തനം ഏറെ വൈകിയിരുന്നു. പിന്നീട് കാട്ടാനക്കൂട്ടത്തെ പടക്കം പൊട്ടിച്ച് തുരത്തിയതിന് ശേഷമാണ് വനം വകുപ്പ് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്.

TAGS :

Next Story