Quantcast

'രാഹുൽ പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞ ആളാണ്, പ്രസ്താവനയ്ക്ക് പ്രസക്തിയില്ല'; ആന്‍റണിക്ക് മറുപടിയുമായി അനില്‍

പത്തനംതിട്ടയിൽ താൻ വിജയിക്കുമെന്ന് കണ്ട് കോൺഗ്രസുകാർ വിറളി പൂണ്ട് ഓരോന്ന് പറയുകയാണെന്നും അനില്‍

MediaOne Logo

Web Desk

  • Updated:

    2024-04-09 08:22:11.0

Published:

9 April 2024 8:16 AM GMT

AK Antony,Anil Antony,pathanamthitta,NDA,Election2024,LokSabha2024,latest malayalam news,അനില്‍ ആന്‍റണി,ആന്‍റണിക്ക് മറുപടിയുമായി അനില്‍,
X

പത്തനംതിട്ട: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ പ്രസ്താവനയ്ക്ക് പ്രസക്തിയില്ലെന്ന് മകനും പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ അനിൽ ആന്റണി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞ ആളാണ് എ.കെ.ആന്റണി. പത്തനംതിട്ടയിൽ താൻ വിജയിക്കുമെന്ന് കണ്ട് കോൺഗ്രസുകാർ വിറളി പൂണ്ട് ഓരോന്ന് പറയുകയാണെന്നും അനിൽ ആന്റണി പറഞ്ഞു.

താൻ പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയിൽ അനിൽ ആന്റണി തോൽക്കുമെന്നായിരുന്നു എ.കെ ആന്‍റണി തിരുവനന്തപുരത്ത് പറഞ്ഞത്. 'പ്രമുഖരുടെ മക്കൾ മോദിയോടൊപ്പം ചേരുന്നത് തെറ്റാണ്.കുടുംബം വേറെ, രാഷ്ട്രീയം വേറെ എന്നതാണ് തന്റെ നിലപാട്. ഇത് കെ.എസ്.യു കാലം മുതലുള്ള നിലപാടാണ്. മക്കളെക്കുറിച്ച് തന്നെക്കൊണ്ട് അധികം പറയിക്കണ്ട. ആ ഭാഷ താൻ ശീലിച്ചിട്ടില്ല.അത് തന്റെ സംസ്കാരമല്ല'. താൻ പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയിൽ അനിൽ തോൽക്കും. പത്തനംതിട്ടയിൽ യു.ഡി.എഫ് സ്ഥാനാർഥി ജയിക്കുമെന്നും എ.കെ ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



TAGS :

Next Story