Quantcast

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ഓവുചാലില്‍ അജ്ഞാത മൃതദേഹം

മൃതദേഹം തിരിച്ചറിയാനാവാത്ത വിധത്തില്‍ അഴുകിയതിനാല്‍ മരിച്ചത് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാനായിട്ടില്ല.

MediaOne Logo

Web Desk

  • Published:

    12 July 2021 11:11 AM GMT

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ഓവുചാലില്‍ അജ്ഞാത മൃതദേഹം
X

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ഓവുചാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. എട്ടാം വാര്‍ഡിന് പിന്നിലുള്ള ഓവുചാലിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം തിരിച്ചറിയാനാവാത്ത വിധത്തില്‍ അഴുകിയതിനാല്‍ മരിച്ചത് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാനായിട്ടില്ല. സാധാരണ ആളുകള്‍ എത്തിപ്പെടാത്ത ഭാഗത്താണ് മൃതദേഹം കിടന്നിരുന്നത്. വാര്‍ഡില്‍ ചികിത്സയിലുള്ള ആള്‍ക്ക് കൂട്ടിരിക്കുന്ന വ്യക്തി വേസ്റ്റ് ഒഴിവാക്കാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്.

wമൃതദേഹം ഇവിടെ നിന്ന് നീക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ എന്തെങ്കിലും പറയാനാവൂ എന്ന് പൊലീസ് അറിയിച്ചു.

TAGS :

Next Story