തിരുവനന്തപുരത്ത് പുതുവത്സരാഘോഷത്തിനിടെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; വീടുകൾക്ക് നേരെ അക്രമം
പുതുവത്സാരഘോഷങ്ങൾ നിയന്ത്രിക്കുന്നതിനായി സംസ്ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. ഇതിനിടെയാണ് അക്രമമുണ്ടായിരിക്കുന്നത്.

തിരുവനന്തപുരം നാവായിക്കുളത്ത് പുതുവത്സരാഘോഷത്തിനിടെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. വീടുകൾക്ക് നേരെ അക്രമമുണ്ടായി. വീടുകളിലെ ഓടും ചെടി ചട്ടികളും തകർത്തു. ഇരുപതോളം പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. ഒരു വീടിന്റെ മതിലും അക്രമികൾ തകർത്തു. പൊലീസിനെ വിവരം അറിയിച്ചെങ്കിലും എത്തിയില്ലെന്നും നാട്ടുകാർ ആരോപിച്ചു.
പുതുവത്സാരഘോഷങ്ങൾ നിയന്ത്രിക്കുന്നതിനായി സംസ്ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. പൊലീസിന്റെ മോട്ടോർ വാഹനവകുപ്പിന്റെയും കർശന പരിശോധനയുണ്ടാവുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനിടെയാണ് അക്രമമുണ്ടായിരിക്കുന്നത്.
Next Story
Adjust Story Font
16

