Quantcast

പുരാവസ്തു ശേഖരം കയ്യിലുണ്ടെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്: പ്രതി അറസ്റ്റിൽ

മൈസൂർ കൊട്ടാരത്തിന്റെ ആധാരം അടക്കമുള്ള അനേകം രേഖകൾ തന്റെ പക്കലുണ്ടെന്നാണ് മോൻസൺ പരാതിക്കാരെ പറഞ്ഞു വിശ്വസിപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-09-26 07:23:16.0

Published:

26 Sept 2021 12:33 PM IST

പുരാവസ്തു ശേഖരം കയ്യിലുണ്ടെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്: പ്രതി അറസ്റ്റിൽ
X

കൊച്ചിയിൽ പുരാവസ്തു ശേഖരണം കൈയിലുണ്ടെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. എറണാകുളം കലൂർ സ്വദേശി മോൻസൺ മാവുങ്കലാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വലിയ തോതിലുള്ള പുരാവസ്തു ശേഖരം കൈവശമുണ്ടെന്ന് പറഞ്ഞ് ഒട്ടേറെ പേരുടെ കയ്യിൽ കോടികൾ തട്ടിയെന്ന പരാതിയിലാണ് ക്രൈം ബ്രാഞ്ച് ഇന്നലെ അർദ്ധ രാത്രിയോടെ അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പം മറ്റ് അഞ്ച് പേരെക്കൂടി കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. തട്ടിപ്പിനിരയായ ആറു പേരാണ് ഡി.ജി.പിക്ക് കഴിഞ്ഞയാഴ്ച പരാതി നൽകിയത്.

യു.എ.ഇ രാജകുടുംബത്തിന് പുരാവസ്തു വിറ്റ വകയില്‍ 262000 കോടിരൂപ വിദേശത്ത് നിന്ന് ബാങ്കിലെത്തിയിട്ടുണ്ടെന്നും ഇത് വിട്ടുകിട്ടാന്‍ ചില നയമതടസ്സങ്ങളുളളതിനാല്‍ കോടതി വ്യവഹാരത്തിനായി സഹായിക്കണമെന്നും പറഞ്ഞ് പലരില്‍ നിന്നായി 10കോടി രൂപ തട്ടിയെടുത്തെന്നാണ് മോന്‍സണ്‍ മാവുങ്കലിനെതിരായ പരാതി.അന്വേഷണം നടത്തിയ എറണാകുളം ക്രൈബ്രാഞ്ച് സംഘം പരാതിയില്‍ കഴമ്പുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ഇയാളെ കസ്റ്റഡിയിലെടുത്തു.തെളിവിനായി മോണ്‍സണ്‍ മാവുങ്കല്‍ കാണിച്ചിരുന്ന ബാങ്ക് രേഖകള്‍ വ്യാജമാണെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

ഇയാളുടെ എറണാകുളം കലൂരിലുളള വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി.സംസ്ഥാനത്തിറെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരെ ഇയാള്‍ തട്ടിപ്പിനിരയാക്കിയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.കൊച്ചി കേന്ദ്രീകരിച്ച് പുരാവസ്തു വില്‍പ്പന നടത്തുന്ന മോണ്‍സണ്‍ മാവുങ്കല്‍ അറിയപ്പെടുന്ന യൂട്യൂബര്‍ കൂടിയാണ്.പുരാവസ്തു ശേഖരത്തിലുളള പല വസ്തുക്കളും അതി പുരാതനവും കോടിക്കണക്കിനുരൂപയുടെ ആസ്തിയുളളതാണെന്നും പ്രചരിപ്പിച്ചായിരുന്നു പ്രവര്‍ത്തനം.ടിപ്പു സുല്‍ത്താന്‍റെ സിംഹാസനം,മൈസൂര്‍ കൊട്ടാരത്തിന്‍റെ ആധാരം,ബൈബിളില്‍ പറയുന്ന മോശയുടെ വംശ അടി,തിരുവിതാംകൂര്‍ രാജാവിന്‍റെ ഇരിപ്പിടം,ആദ്യത്തെ ഗ്രാമഫോണ്‍ തുടങ്ങിയ പുരാവസ്തുക്കള്‍ തന്‍റെ കൈവശമുണ്ടെന്നും മോണ്‍സണ്‍ മാവുങ്കല്‍ അവകാശപ്പെട്ടിരുന്നു.എന്നാല്‍ ടിപ്പുവിന്‍റെ സിംഹാസനം എന്നവകാശപ്പെട്ടത് ചേര്‍ത്തലയിലെ ആശാരി വ്യാജമായി നിര്‍മ്മിച്ചതാണെന്ന് ക്രൈബ്രാഞ്ച് സംഘം കണ്ടെത്തിയിട്ടുണ്ട്.ഇയാളുടെ പേരില്‍ വിദേശത്ത് അക്കൗണ്ടില്ലെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചു.

TAGS :

Next Story