'അൻവറിന് എന്നോട് വ്യക്തിപരമായ വിരോധമില്ല,എതിർ ക്യാമ്പിലുള്ള ആശയക്കുഴപ്പം ആഹ്ളാദിപ്പിക്കുന്നതല്ല'; എം.സ്വരാജ്
തെരഞ്ഞെടുപ്പ് സമയമായതുകൊണ്ടാണ് അൻവർ ചിലതൊക്കെ പറയുന്നതെന്നും സ്വരാജ് മീഡിയവണിനോട്

നിലമ്പൂര്‍: എതിർ ക്യാമ്പിലുള്ള ആശയക്കുഴപ്പം തന്നെ ആഹ്ളാദിപ്പിക്കുന്നതല്ലെന്ന് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്.ഇതിലൊന്നും പ്രതീക്ഷയര്‍പ്പിച്ചിട്ടല്ല ഞങ്ങള്‍ മത്സരരംഗത്തേക്ക് ഇറങ്ങിയത്. അതില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് ഞങ്ങളുടെ കൂടി പാപ്പത്തരമാണ്. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിച്ച് അവർ രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറാകണം.അൻവറിന് തന്നോട് വ്യക്തിപരമായ വിരോധമില്ല.തെരഞ്ഞെടുപ്പ് സമയമായതുകൊണ്ടാണ് അൻവർ ചിലതൊക്കെ പറയുന്നതെന്നും എം.സ്വരാജ് മീഡിയവണിനോട് പറഞ്ഞു.
'എന്നോട് വിരോധമുള്ളയാളല്ല അദ്ദേഹം,തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ തന്നെ ഈ സന്ദര്‍ഭത്തിലും സാഹചര്യത്തിലുമാകും. അതിനോരോന്നിനും മറുപടി പറഞ്ഞ് കലഹിച്ച് പോകേണ്ട കാര്യമില്ല. തെരഞ്ഞെടുപ്പ് സമയമാകുമ്പോള്‍ അതെല്ലാം സ്പോട്സ്മാന്‍ സ്പിരിറ്റിലെടുത്ത് പോകുക.'- സ്വരാജ് പറഞ്ഞു.
Adjust Story Font
16

