ആര്യാടൻ ഷൗക്കത്തിനെതിരായ പരാമർശം അൻവർ പിൻവലിക്കണമെന്ന് യുഡിഎഫ്
'ആര്യാടൻ ഷൗക്കത്തിനെ പിന്തുണച്ചാൽ അൻവറിനെ യുഡിഎഫിൻ്റെ അസോസിയേറ്റ് മെമ്പറാക്കും'

മലപ്പുറം: ആര്യാടൻ ഷൗക്കത്തിനെതിരായ പരാമർശം അൻവർ പിൻവലിക്കണമെന്ന് യുഡിഎഫ്. കോൺഗ്രസ് - പി.വി അൻവർ തർക്കത്തിൽ അന്തിമ തീരുമാനമായില്ല. ആര്യാടൻ ഷൗക്കത്തിനെ പിന്തുണച്ചാൽ അൻവറിനെ യുഡിഎഫിൻ്റെ അസോസിയേറ്റ് മെമ്പറാക്കമെന്നും യുഡിഎഫ് വ്യക്തമാക്കി.
യോഗ തീരുമാനം യുഡിഎഫ് കൺവീനർ പി.വി അൻവറിനെ അറിയിച്ചു. അൻവറിൻ്റെ പ്രതികരണം അനുസരിച്ചാകും തുടർനീക്കം. അതേ സമയം മുന്നണി പ്രവേശനം വേണമെന്ന ആവശ്യത്തിൽ അൻവർ ഉറച്ച് നിൽക്കുകയാണ്.
യുഡിഎഫ് സ്ഥാനാർഥിയെ കുറിച്ച് അൻവർ മോശമായി സംസാരിച്ചിരുന്നു. അത് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയാണ് ചെയ്തത്. യുഡിഎഫ് ആരെ നിർത്തിയാലും പിന്തുണക്കുമെന്ന് അൻവർ ആദ്യം പറഞ്ഞു. അതിന് ശേഷമാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. അൻവർ പരാമർശം പിൻവലിക്കും എന്നാണ് പ്രതീക്ഷ. പ്രസ്താവന പിൻവലിച്ചാൽ അസോസിയേറ്റ് മെമ്പർ ആക്കും. ഇക്കാര്യം അൻവറുമായി സംസാരിച്ചുവെന്നും അത് അദ്ദേഹം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു.
Adjust Story Font
16

