Quantcast

അൻവർ അടഞ്ഞ അധ്യായം, നിലമ്പൂരിലെ ക്രെഡിറ്റ് പ്രവർകത്തകർക്ക്: സണ്ണി ജോസഫ്

പി.വി അൻവറിനെ യുഡിഎഫിൽ എടുക്കണമെന്ന് കെ. സുധാകരൻ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2025-06-27 13:04:01.0

Published:

27 Jun 2025 4:01 PM IST

അൻവർ അടഞ്ഞ അധ്യായം, നിലമ്പൂരിലെ ക്രെഡിറ്റ് പ്രവർകത്തകർക്ക്: സണ്ണി ജോസഫ്
X

തിരുവനന്തപുരം: പ.വി അൻവർ വിഷയം അടഞ്ഞ അധ്യായമാണെ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. നിലമ്പൂർ ജയത്തിലെ ക്രഡിറ്റിനെക്കുറിച്ച് തർക്കമില്ലെന്നും നിലമ്പൂരിലെ ക്രഡിറ്റ് പ്രവർകത്തകർക്കാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലീകരിക്കുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. നിലമ്പൂർ ഫലത്തിന് ശേഷം എൽഡിഎഫിൽ അനൈക്യമാണെന്നും എന്നാൽ ഒരു പാർട്ടിയെയും ഇപ്പോൾ യുഡിഎഫിലേക്ക് ക്ഷണിച്ചില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

പി.വി.അൻവറിനെ യുഡിഎഫിൽ എടുക്കേണ്ടെന്നാണ് കെപിസിസി രാഷ്ട്രീയകാര്യസമിതിയിൽ പൊതുവികാരം. അൻവറിനെ എടുക്കണമെന്ന് കെ.സുധാകരൻ യോഗത്തിൽ ആവശ്യപ്പെട്ടെങ്കിലും എടുക്കേണ്ടെന്ന് യോഗം തീരുമാനിക്കുകയായിരുന്നു. ശശിതരൂരിന്റെ കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് ചെന്നിത്തലയും ആവശ്യപ്പെട്ടു. അതിനിടെ കെപിസിസി പുനസംഘടന വേഗത്തിൽ പൂർത്തീകരിക്കാൻ രാഷ്ട്രീയകാര്യസമിതിയിൽ തീരുമാനമായി.

TAGS :

Next Story