ലൈംഗികാതിക്രമ കേസ്: നീലലോഹിത ദാസൻ നാടാരെ വെറുതെ വിട്ടതിനെതിരെ അപ്പീൽ
ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയിലാണ് പരാതിക്കാരി അപ്പീൽ നൽകിയത്

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ മുൻ മന്ത്രിയും ആർജെഡി നേതാവുമായ നീലലോഹിത ദാസൻ നാടാരെ വെറുതെ വിട്ടതിനെതിരെ അപ്പീൽ. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയിലാണ് പരാതിക്കാരി അപ്പീൽ നൽകിയത്. എല്ലാ വിഷയങ്ങളും പരിശോധിച്ചല്ല ഹൈക്കോടതി തീരുമാനമെടുത്തതെന്നാണ് അപ്പീലിൽ പറയുന്നത്.
1999ലാണ് കേസിനാസ്പദമായ പരാതി ഉയരുന്നത്. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയെ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തി അതിക്രമിച്ചു എന്നതായിരുന്നു പരാതി. ഇതിനെ തുടർന്ന് എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഒരു വർഷത്തേക്ക് നീലലോഹിതാ ദാസനെ ശിക്ഷിച്ചിരുന്നു.
പിന്നീട കേസ് ഹൈക്കോടതിയിൽ എത്തുകയും ഹൈക്കോടതി ഇയാളെ വെറുതെ വിടുകയും ചെയ്തു. ഇതിനെതിരെയാണ് സുപ്രിം കോടതിയിൽ അപ്പീൽ പോയിരിക്കുന്നത്. വരും ദിവസങ്ങളിൽ സുപ്രിം കോടതി ഹരജി പരിഗണിക്കും.
Next Story
Adjust Story Font
16

